Latest

എലിവിഷം പുരട്ടിയ തക്കാളി നൂഡില്‍സില്‍ ചേര്‍ത്ത് കഴിച്ചു; യുവതിക്ക് ദാരുണാന്ത്യം

“Manju”

മുംബൈ: എലിവിഷം കലര്‍ന്ന തക്കാളി നൂഡില്‍സില്‍ മുറിച്ചിട്ട് കഴിച്ച യുവതിക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. പാസ്‌കല്‍ വാഡിയിലെ രേഖ നിഷാദ്(35) ആണ് മരിച്ചത്. നൂഡില്‍സ് ഉണ്ടാക്കുന്നതിനിടെ എലിവിഷമുള്ള തക്കാളി അബദ്ധത്തില്‍ മുറിച്ചിടുകയായിരുന്നു. ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

എലികളെ കൊല്ലാനായി തക്കാളിയില്‍ വിഷം കലര്‍ത്തി വച്ചിരുന്നു. എന്നാല്‍ യുവതി ഈ തക്കാളി അബദ്ധത്തില്‍ നൂഡില്‍സില്‍ ഇടുകയായിരുന്നു. യുവതി തന്നെയാണ് എലികളെ കൊല്ലാനായി നൂഡില്‍സില്‍ വിഷം വച്ചത്. ടിവി കാണുന്നതിനിടെ ശ്രദ്ധിക്കാതെ ഇതെടുത്ത് മുറിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ വച്ച് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നൂഡില്‍സ് കഴിച്ച ഉടനെ തന്നെ ഇവര്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടനെ തന്നെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് യുവതിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മരണത്തില്‍ ദുരൂഹത ഇല്ലെന്നും, അപകട മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Back to top button