India

ബിന്ധ്യാറാണി ദേവിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് നാലാം മെഡല്‍ സമ്മാനിച്ച ബിന്ധ്യാറാണി ദേവിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിന്ധ്യാറാണിയുടെ നേട്ടം ഓരോ ഇന്ത്യക്കാരനെയും സന്തോഷവാന്മാരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ബിന്ധ്യാറാണി ദേവിയ്‌ക്ക് അഭിനന്ദനങ്ങള്‍. ഈ നേട്ടം ബിന്ധ്യാറാണിയുടെ പ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ്. ഇത് എല്ലാ ഇന്ത്യക്കാരെയും സന്തോഷവാന്മാരാക്കി. ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ബിന്ധ്യാറാണിയ്‌ക്ക് ആശംസകള്‍”- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button