IndiaKeralaLatest

വാളയാർ കേസ്; സംസ്ഥാന സർക്കാർ ഇറക്കിയത് വിജ്ഞാപനം മാത്രമെന്ന് കേന്ദ്രം

“Manju”

കൊച്ചി: വാളയാർ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രം. വാളയാർ കേസിൽ സംസ്ഥാന സർക്കാരിറക്കിയത് വിജ്ഞാപനം മാത്രമാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

എഫ്‌ ഐ ആറും അനുബന്ധ രേഖകളും ലഭിച്ചിട്ടില്ല. തുടരന്വേഷണമാണോ പുനരന്വേഷണമാണോ എന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ അത് പ്രതികൾക്ക് ഗുണകരമാകുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം ഇവ വ്യക്തമാക്കാതെ തന്നെ പല കേസുകളും സി ബി ഐ ഏറ്റെടുത്തിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. വാളയാർ കേസിൽ സർക്കാർ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button