InternationalLatest

റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ കടലില്‍

“Manju”

ബീജിംഗ് : നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ബഹിരാകാശത്ത് നിര്‍മാണത്തിലിരിക്കുന്ന ചൈനീസ് ബഹിരാകാശ നിലയത്തിന്റെ ലബോറട്ടറി മൊഡ്യൂള്‍ എത്തിക്കാന്‍ ജൂലൈ 24ന് ഹനാന്‍ ദ്വീപില്‍ നിന്ന് വിക്ഷേപിച്ച 23 ടണ്‍ ഭാരമുള്ള ലോംഗ് മാര്‍ച്ച്‌ 5B റോക്ക​റ്റാണ് ശനിയാഴ്ച രാത്രി 10.15 ഓടെ കടലില്‍ പതിച്ചത്. ഇതിന് മുമ്പും നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ ഇവ കടലിന് പകരം ജനവാസ മേഖലയിലേക്ക് പതിച്ചാല്‍ നാശനഷ്ടങ്ങളുണ്ടായേക്കും. ചൈനയുടെ തുടര്‍ച്ചയായ ഈ വീഴ്ച അശ്രദ്ധവും അപകടകരവുമാണെന്ന് നാസ ആരോപിച്ചു. റോക്കറ്റിന്റെ സഞ്ചാരപാതയുടെ വിവരങ്ങള്‍ നല്‍കുന്നതിലും ചൈന വീഴ്ച വരുത്തിയെന്ന് നാസ അഡ്മിനിസ്‌ട്രേ​റ്റര്‍ ബില്‍ നെല്‍സണ്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ മേയില്‍ ചൈനയുടെ ലോംഗ് മാര്‍ച്ച്‌ 5B റോക്കറ്റിന്റെ അവശിഷ്ടം ആഫ്രിക്കയിലെ ഐവറി കോസ്റ്റിനു സമീപം തകര്‍ന്നു വീണിരുന്നു. 2020 മേയിലും ലോംഗ് മാര്‍ച്ച്‌ നിയന്ത്രണം നഷ്ടമായി പതിച്ചിരുന്നു. 2018ല്‍ ചൈനീസ് ബഹിരാകാശ നിലയത്തിന്റെ പ്രോട്ടോടൈപ്പ് നിയന്ത്രണം തെറ്റി പസഫിക് സമുദ്രത്തില്‍ പതിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button