KeralaLatest

ജൂണില്‍ മഴ കുറഞ്ഞു…

“Manju”

കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലം, മഴ ലഭ്യതയിൽ 31 ശതമാനം കുറവ്-Monsoon-weakens  in Kerala-31 percent lower than predicted
കോഴഞ്ചേരി : മിഥുനപ്പാതിയിലും വേനല്‍ പെയ്യുന്നു. കനത്ത മഴയെന്ന പ്രവചനവും യെല്ലോ അലര്‍ട്ട് പ്രഖ്യാപനവും മുടങ്ങാതെ നടക്കുമ്ബോഴും ആവശ്യത്തിന് മഴ നല്‍കാതെ ജൂണ്‍ മാസം ചതിച്ചു.
കാലവര്‍ഷം തിമിര്‍ക്കേണ്ട സമയത്തെ വരള്‍ച്ച കാര്‍ഷിക മേഖലയെയും വട്ടം ചുറ്റിക്കുന്നു. ശക്തമായ ചൂടില്‍ കാര്‍ഷികവിളകള്‍ വാടിത്തുടങ്ങി. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നല്ല മഴ പെയ്തിട്ട് ആഴ്ചകളായി. കിഴക്കന്‍ മേഖലകളില്‍ ചാറ്റല്‍ മഴ ഇടയ്ക്കിടെ ഉണ്ടെങ്കിലും പകല്‍ സമയത്തെ ചൂടിന് ഒട്ടും കുറവില്ല.
വിവിധ ക്യഷികള്‍ക്ക് വളമിട്ടവരും തൈകള്‍ പാകിയവരും ആശങ്കയിലായി. ഇഞ്ചി, ചേന, കപ്പ, കാച്ചില്‍ തുടങ്ങിയ കിഴങ്ങ് വിളകള്‍ വാടി നില്‍ക്കുകയാണ് മിക്കയിടത്തും . വാഴയടക്കമുള്ളവയ്ക്ക് വാട്ടം സംഭവിച്ചിട്ടുണ്ട്. ജലസേചനം നടത്തിയാണ് അടുത്തിടെ നട്ട പച്ചക്കറി ക്യഷികളെ കര്‍ഷകര്‍ സംരക്ഷിക്കുന്നത്.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ കേരളത്തില്‍ ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയ മാസമാണ് കടന്നുപോയത്. ജൂണ്‍ ഒന്ന് മുതല്‍ 30 വരെ ലഭിക്കേണ്ട ശരാശരി മഴ അളവായ 643 മില്ലീമീറ്ററിന് പകരം ഇത്തവണ ലഭിച്ചതാകട്ടെ 408.4 മില്ലീമീറ്റര്‍ മാത്രം. 36 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ മാസം കേരളത്തില്‍ ഉണ്ടായതെന്ന് ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂണില്‍ മഴ കുറഞ്ഞാലും മറ്റ് മാസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുന്നതാണ് ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്നത്. എന്നാല്‍ 2018, 19 വര്‍ഷങ്ങളിലെ ജൂണില്‍ മഴ കുറഞ്ഞെങ്കിലും ആ വര്‍ഷങ്ങളിലെ ആഗസ്റ്റ് മാസമാണ് പ്രളയവും വെള്ളപ്പൊക്കവും ഉണ്ടായത്.
• പത്തനംതിട്ട ജില്ലയില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ 23 ശതമാനം കുറവ് മഴയാണ് കഴിഞ്ഞ മാസം ലഭിച്ചത്.
• കഴിഞ്ഞ വര്‍ഷം ജൂണിലാകട്ടെ 7 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
• ഇതിന് മുമ്ബ് 1983 ലും 2019ലുമാണ് മഴക്കുറവുണ്ടായ ജൂണ്‍ മാസങ്ങള്‍ വന്നത്.
” കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയില്‍ കുറവ് മഴയാണ് ലഭിച്ചത്. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് മഴ എറ്റവും കുറഞ്ഞത് . വരും ദിവസങ്ങളില്‍ മഴ ശക്തമാകാനാണ് സാദ്ധ്യത “

Related Articles

Back to top button