Uncategorized

രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം

“Manju”

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അഞ്ച് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്തി. ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, ആദ്യ പന്തില്‍ നോബോള്‍ എറിഞ്ഞ ആവേഷ്, രണ്ടാം പന്തില്‍ സിക്സും തൊട്ടടുത്ത പന്തില്‍ ഫോറും വഴങ്ങിയതോടെ വിന്‍ഡീസ് ലക്ഷ്യത്തിലെത്തി.

52 പന്തില്‍ 68 റണ്‍സെടുത്ത ഓപ്പണര്‍ ബ്രെന്‍ഡന്‍ കിങ്ങും 19 പന്തില്‍ 31 റണ്‍സെടുത്ത ഡോവോന്‍ തോമസുമാണ് വിന്‍ഡീസിനെ ജയത്തിലേക്ക് നയിച്ചത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച തോമസിന്റെ ഇന്നിങ്സ് നിര്‍ണായകമായി. അര്‍ഷ്ദീപ്, രവീന്ദ്ര ജഡേജ, അശ്വിന്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറില്‍ 138 റണ്‍സിന് എല്ലാവരും പുറത്തായി. നാലോവറില്‍ വെറും 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒബേദ് മക്കോയിയാണ് ഇന്ത്യയെ തകര്‍ത്തത്. 31 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയും 27 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 24 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി. സൂര്യകുമാര്‍ യാദവ് (11), ശ്രേയസ് അയ്യര്‍ (10), ദിനേഷ് കാര്‍ത്തിക് (7) എന്നിവര്‍ നിരാശപ്പെടുത്തി. അശ്വിന്‍ 10 റണ്‍സെടുത്തു പുറത്തായി. വിന്‍ഡീസിന് വേണ്ടി ജേസന്‍ ഹോള്‍ഡര്‍ രണ്ടും അല്‍സാരി ജോസഫി, അക്കീല്‍ ഹൊസെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. സ്കോര്‍:- ഇന്ത്യ 19.4 ഓവറില്‍ 138. വിന്‍ഡീസ് 19.2 ഓവറില്‍ 141/5.

Related Articles

Back to top button