KeralaLatestUncategorized

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു.. ടോപ് സിങ്ങർ സീതാലക്ഷ്മിയുടെ അച്ഛൻ പ്രകാശിൻ്റെ മനോഹരമായ ആലാപനം

“Manju”

ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 1 വിജയിയായ സീതാലക്ഷ്മിയുടെ അച്ഛൻ പ്രകാശിൻ്റെ ആലാപനത്തിൽ ഇതാ ഒരു മനോഹര ഗാനം ആസ്വദിക്കാം. മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ. ജയചന്ദ്രൻ പാടിയ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം എന്ന് തുടങ്ങുന്ന ഗാനമാണ് പ്രകാശ് മനോഹരമായി ആലപിച്ചിരിക്കുന്നത്.

സീതാലക്ഷ്മിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയാണ് ഈ ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നിരവധി സംഗീത ആസ്വാദകർ മികച്ച അഭിപ്രായങ്ങൾ വീഡിയോക്ക് താഴെ രേഖപ്പെടുത്തി. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന പഴയകാല ചിത്രത്തിലെ ഒരു ഗാനമാണിത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ദക്ഷിണാമൂർത്തി സ്വാമികൾ ആയിരുന്നു ഈണം പകർന്നത്.

https://www.facebook.com/143777112452758/videos/360125848494950

 

Related Articles

Back to top button