InternationalLatest

ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം ബില്‍ റസ്സല്‍ അന്തരിച്ചു

“Manju”

ടെക്‌സാസ്: അമേരിക്കന്‍ കായിക രംഗത്തെ ഇതിഹാസങ്ങളില്‍ ഒരാളും മുന്‍നിര മനുഷ്യാവകാശ പോരാളിയുമായ ബില്‍ റസ്സല്‍ (88) അന്തരിച്ചു. 11 എന്‍.ബി.എ. കിരീടങ്ങളുടെ ഉടമയാണ് റസ്സല്‍. ബാസ്ക്കറ്റ്ബോള്‍ ടീമായ ബോസ്റ്റണ്‍ കെല്‍റ്റിക്കിനായി കളിച്ച ബില്‍ റസ്സല്‍ 1956 നും 1969 നും ഇടയില്‍ നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ (എന്‍ബിഎ) 11 കിരീടങ്ങള്‍ നേടി.

13 വര്‍ഷത്തെ എന്‍.ബി.എ. കരിയറിനിടെയാണ് ഇത്രയും കിരീടങ്ങള്‍. തുടര്‍ച്ചയായി എട്ട് വര്‍ഷം കിരീടം നേടി. അഞ്ച് തവണ ടൂര്‍ണമെന്‍റിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനായിരുന്നു അദ്ദേഹം. 1956-ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ കിരീടം നേടിയ അമേരിക്കന്‍ ദേശീയ ബാസ്കറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റനായി. പ്രൊഫഷണല്‍ ബാസ്കറ്റ്ബോളില്‍ നിന്ന് വിരമിച്ച ശേഷം, ബോസ്റ്റണ്‍ കെല്‍റ്റിക്, സിയാറ്റില്‍ സൂപ്പര്‍സോണിക്സ്, സാക്രമെന്‍റോ കിംഗ്സ് എന്നീ ടീമുകളില്‍ പരിശീലകനായി.

Related Articles

Back to top button