International

വീഡിയോ നിർമ്മാണത്തിനായി വാഹനാപകടം സൃഷ്ടിച്ചു: കേസെടുത്ത് പോലീസ്.

“Manju”

ആലപ്പുഴ: ഹരിപ്പാട് ട്രോൾ വീഡിയോ നിർമ്മാണത്തിനായി മനപൂർവ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ പോലീസും കേസെടുത്തു. മഹാദേവിക്കാട് സ്വദേശികളായ സജീഷ്, ആകാശ് എന്നിവർക്കെതിരെയാണ് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തത്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പാണ് യുവാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആറു പേർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. കാശ്, ശിവദേവ്, സുജീഷ്, അഖിൽ, ശരത്, അനന്തു എന്നിവർക്കെതിരെയായിരുന്നു നടപടി.

രണ്ടാഴ്ച്ച മുൻപാണ് വീഡിയോ ചിത്രീകരണത്തിനായി മഹാദേവികാട് സ്വദേശികളായ യുവാക്കൾ ചേർന്ന് തൃക്കുന്നപ്പുഴയിൽ യാത്രികരായ വയോധികനേയും യുവാവിനെയും അപകടത്തിൽപ്പെടുത്തുന്നത്. അപകടത്തിന് ശേഷം അറിയാതെ സംഭവിച്ചുവെന്ന രീതിയിൽ ക്ഷമ പറഞ്ഞ ശേഷം ഇവർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

ദിവസങ്ങൾക്ക് ശേഷം ഇൻ ഹരിഹർ നഗർ സിനിമയിലെ ഒരു രംഗത്തിന്റെ സംഭാഷണവും പശ്ചാത്തല സംഗീതവും ചേർത്ത് ദൃശ്യങ്ങൾ യുവാക്കൾ സാമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അതിവേഗം അഹങ്കാരമല്ല അലങ്കാരമാണെന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ വൈറലായാതോടെയാണ് മോട്ടോർ വാഹന വകുപ്പ് യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്.

Related Articles

Back to top button