InternationalLatest
പ്രവാസികള്‍ക്ക് യാത്രക്ക് ഇനിമുതല്‍ എമിറേറ്റ്സ് ഐ ഡി
ദുബൈ : യു എ ഇയിലെ പ്രവാസികള്‍ക്ക് പാസ്പോര്ട്ടില് റെസിഡന്‍സി വിസ സ്റ്റാമ്പ് ചെയ്യേണ്ടതില്ല. താമസക്കാരുടെ എമിറേറ്റ്സ് ഐഡി താമസരേഖയായി കണക്കാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി പുറത്തിറക്കിയ സര്‍ക്കുലര്‍ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 11ന് ശേഷം നല്കുന്ന രേഖകള്‍ക്ക് ഇത് ബാധകമായിരിക്കും. എമിറേറ്റ്സ് ഐഡിയില്‍ റസിഡന്‍സിയുമായി ബന്ധപ്പെട്ട എല്ലാ പ്രസക്ത വിവരങ്ങളും അടങ്ങിയിട്ടുണ്ട്.