IndiaLatest

ഗുജറാത്തിലെ പുരാതന നഗരം യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ

“Manju”

ന്യൂഡൽഹി : യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച് ഇന്ത്യയിലെ ചരിത്ര നഗരം. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ഹാരപ്പൻ നഗരമായ ദോലാവിരയെയാണ് യുനെസ്‌കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള പൈതൃക സ്ഥലങ്ങളുടെ എണ്ണം 40 ആയി വർദ്ധിച്ചു. പട്ടികയിൽ ഇടം പിടിക്കുന്ന ഗുജറാത്തിലെ നാലാമത്തെ സ്ഥലം കൂടിയാണിത്.

തെലങ്കാനയിലെ കക്കാതിയ രുദ്രേശ്വര ക്ഷേത്രവും യുനെസ്‌കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ ഫുഷൂവിൽ വെച്ച് നടന്ന യുനെസ്‌കോയുടെ 44 ാമത് സമ്മേളനത്തിലാണ് ഇന്ത്യയിലെ ഈ സ്ഥലങ്ങളെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ബിസിഇ 3000 – 2500 എന്നീ വർഷങ്ങൾക്കിടയിൽ നിർമ്മിച്ച ദോലാവിര അന്നത്തെ കാലത്തെ ഏറ്റവും മികച്ചതും നല്ല രീതിയിൽ സംരക്ഷിച്ച് പോരുന്നതുമായി ചുരുക്കം ചില ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഒന്നാണെന്ന് യുനെസ്‌കോ അറിയിച്ചു. ഹാരപ്പൻ സംസ്‌കാരത്തിൽ ഉൾപ്പെട്ട അഞ്ച് മഹാനഗരങ്ങളിൽ ഒന്നാണ് ഇത്.

Related Articles

Back to top button