IndiaLatest

അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍

“Manju”

ഡല്‍ഹി: അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ എന്ന് കമ്മീഷന്‍ വൃത്തങ്ങള്‍. ആരോഗ്യമന്ത്രാലയം പച്ചക്കൊടി കാട്ടിയതായി സൂചന ലഭിച്ചു. അതേസമയം തെരഞ്ഞെടുപ്പ് റാലികള്‍ക്ക് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരാനാണ് ആലോചന. വെര്‍ച്വല്‍ റാലികള്‍ക്ക് മുന്‍തൂക്കം കൊടുക്കണമെന്നതാണ് കമ്മിഷന്റെ പരി​​ഗണനയില്‍ ഉള്ള കാര്യം. റോഡ് ഷോ തടയുന്നതും പരിഗണനയില്‍ ഉണ്ട്.

യുപി ഉള്‍പ്പടെ അഞ്ച് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആണ് നടക്കേണ്ടത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് ഫെബ്രുവരിയില്‍ ആകനാണ് സാധ്യത.

Related Articles

Back to top button