IndiaLatest

ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെക്ക് 32-ാം പിറന്നാള്‍; ആശംസകളുമായി ക്രിക്കറ്റ് ലോകം

“Manju”

ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെക്ക് 32-ാം പിറന്നാള്‍. 2011ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ ഇന്ത്യന്‍ ദേശീയ ടീമില്‍ അരങ്ങേറിയ രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. ഇതിനകം രഹാനെ 65 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 1988 ജൂണ്‍ 6ന് ജനിച്ച രഹാനെയ്ക്ക് പിറന്നാള്‍ ആശംസകളുമായി സഹകളിക്കാരും കൂട്ടുകാരും ആരാധകരുമെല്ലാം എത്തിയിട്ടുണ്ട്. ഇതിനൊപ്പം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ രഹാനെക്ക് ആശംസയേകി‍.

65 ടെസ്റ്റുകളില്‍നിന്നും 4,203 റണ്‍സ് നേടിയിട്ടുണ്ട്. സ്ലിപ്പില്‍ ഇന്ത്യയുടെ വിശ്വസനീയനായ ഫീല്‍ഡര്‍ കൂടിയാണ് രാഹനെ. 20 ടി20 മത്സരങ്ങളില്‍ നിന്നും 375 റണ്‍സും 90 ഏകദിനങ്ങളില്‍ നിന്നും 2,962 റണ്‍സും നേടിയിട്ടുണ്ട്.

140 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 3,820 റണ്‍സാണ് നേടിയത്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന രഹാനെ ഇത്തവണ ഡല്‍ഹി കാപ്പിറ്റലിനായി കളിക്കാനിരിക്കുകയാണ്. രാധികയാണ് രഹാനെയുടെ ഭാര്യ. ഒരു മകളുണ്ട്. ഇതിനകം 14 സെഞ്ച്വറികളും 145 ക്യാച്ചുകളുമാണ് രഹാനെയുടെ കരിയറില്‍ ഉള്ളത്.

2011ല്‍ ടി20യില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് രഹാനെ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറുന്നത്. 2011ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ഏകദിന മത്സരത്തിലും ആദ്യമായി കളിച്ചു. 2013ലാണ് ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. ഓസ്‌ട്രേലിയയായിരുന്നു എതിരാളികള്‍.

Related Articles

Back to top button