KeralaLatest

കൊട്ടാരക്കര ഡിപ്പോയില്‍ 33 ബസുകളുടെ സര്‍വീസ് മുടങ്ങി

“Manju”

ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ 33 ഓര്‍ഡിനറി ബസുകളുടെ സര്‍വീസ് മുടങ്ങി. കൊട്ടാരക്കര ഡിപ്പോയിലെ 67 ഓര്‍ഡിനറി ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 33 ബസുകളും ഇന്ന് ഓടിയിട്ടില്ല. കൊല്ലം, പുനലൂര്‍, പത്തനാപുരം, അടൂര്‍, ആയൂര്‍, പാരിപ്പള്ളി ചെയിന്‍ സര്‍വീസുകളാണ് ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് മുടങ്ങിയത്.
സംസ്ഥാനത്ത് ഡീസല്‍ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ എന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. ഞായറാഴ്ച ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കും. നിലവിലെ കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button