KeralaLatestThiruvananthapuram

യോഗാനൃത്തവുമായി ബി എസ് എം എസ് വിദ്യാര്‍ത്ഥികള്‍

“Manju”

പോത്തൻകോട് : കരൂര് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ വച്ച് ഓഗസ്റ്റ് 6-ന് നടന്ന ബ്ലോക്ക് തല ആരോഗ്യമേളയില്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ബി എസ് എം എസ് 17-ാം ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ യോഗനൃത്തം അവതരിപ്പിച്ചു. വൈവിധ്യമാര്‍ന്ന നൃത്തചുവടുകള്‍കൊണ്ട് ആസ്വാദകരെ ശ്രദ്ധയാകര്‍ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. മേളയില്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും നടന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റേയും പുത്തൻതോപ്പ് സാമൂഹിക ആരോഗ്യകേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് ആരോഗ്യമേള നടക്കുന്നത്.

Related Articles

Back to top button