InternationalLatest

കാനഡ വിളിക്കുന്നു; 10 ലക്ഷത്തിലേറെ തൊഴിലവസരങ്ങളുമായി

“Manju”

ഒട്ടാവ: വിദേശത്ത് തൊഴിലവസരത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്തയുമായി കാനഡ. രാജ്യത്ത് 10 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
2021 മെയ് മുതല്‍ ഒഴിവുകളുടെ എണ്ണം 3 ലക്ഷത്തിലധികം വര്‍ദ്ധിച്ചു. 2022 മേയിലെ ലേബര്‍ ഫോഴ്സ് സര്‍വേയിലാണു തൊഴിലവസരങ്ങളുടെ കണക്കുള്ളത്.
രാജ്യത്തെ തൊഴിലാളികള്‍ക്ക് പ്രായമാകുകയും റിട്ടയര്‍മെന്റിലേക്ക് പ്രവേശിക്കുന്നതും ഒഴിവുകള്‍ കൂടാന്‍ കാരണമാണ്. ഈ വ‌ര്‍ഷം 4.3 ലക്ഷം പെര്‍മനന്റ് റസിഡന്റ് വീസ നല്‍കാനാണു കാനഡയുടെ തീരുമാനം. 2024ല്‍ 4.5 ലക്ഷം പേര്‍ക്കു പെര്‍മനന്റ് റസിഡന്റ് വീസ നല്‍കാന്‍ രാജ്യം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിക്കാനിടയാക്കും.

Related Articles

Back to top button