InternationalLatest

7 സ്റ്റാര്‍ നേടി ദുബായ് എയര്‍പോര്‍ട്ട്

“Manju”

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗത്തിനുള്ള 7 സ്റ്റാര്‍ റേറ്റിംഗ് ദുബായ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി സ്വന്തമാക്കി. യാത്രക്കാരുടെ സുരക്ഷാ പരിശോധന 5 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി തെര്‍മല്‍ സ്കാനിംഗ് ഉള്‍പ്പെടെ കൃത്യമായി നടപ്പാക്കിയതിനാണ് മികച്ച റേറ്റിംഗ്.

സുരക്ഷാ പരിശോധനകള്‍ക്കായി യാത്രക്കാര്‍ ഏറെനേരം കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ സ്കാനറുകളും ജീവനക്കാരെയും വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്. ദുബായ് എയര്‍പോര്‍ട്ട്, എമിറേറ്റ്സ് എയര്‍ലൈന്‍സ് എന്നിവയുമായി സഹകരിച്ചാണ് ഏറ്റവും ഉയര്‍ന്ന റേറ്റിംഗില്‍ എത്താന്‍ സാധിച്ചതെന്ന് ദുബായ് പോലീസ് അറിയിച്ചു.

 

Related Articles

Back to top button