Latest

ഗുരുവായൂരിൽ ഭക്തരെ കടിച്ച നായക്ക് പേവിഷ ബാധ

“Manju”

തൃശൂർ: ഗുരുവായൂരിൽ ഭക്തരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

ക്ഷേത്രദർശനത്തിനെത്തിയ അഞ്ച് പേരെയായിരുന്നു നായ കടിച്ചിരുന്നത്. ഇവർ അന്നുതന്നെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പേവിഷ ബാധ സ്ഥിരീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് തുടർ ചികിത്സ നടത്തണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിർദേശം.

ക്ഷേത്രപരിസരത്തുള്ള മറ്റ് നായകളെയും ഈ നായ കടിച്ചതായി വിവരമുണ്ട്. ഇവയെ കണ്ടെത്തി ഉടൻ നീക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാൽ ദേവസ്വം അധികൃതരും നഗരസഭയും കർശന നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Related Articles

Back to top button