IndiaKeralaLatest

മാസ്‌ക് ധരിച്ചില്ല: യാത്രക്കാരനെ മര്‍ദ്ദിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍

“Manju”

കൊച്ചി: മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരന്റെ കൈ അടിച്ചുപൊട്ടിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍. വടി കൊണ്ടുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ അങ്കമാലി കെഎസ്‌ആര്‍ടിസി ബസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശിയാണ് ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസ്‌ക് ധരിക്കാതെ സ്റ്റാന്‍ഡില്‍ നിലത്തിരുന്നയാളെ ജീവനക്കാരന്‍ വടി കൊണ്ട് തല്ലുകയായിരുന്നു. തുടരെയുള്ള അടിയുടെ ആഘാതത്തില്‍ കൈപൊട്ടി ചോരയൊലിച്ച യാത്രക്കാരന്‍ അവിടെതന്നെ കിടക്കുന്നതും വിഡിയോയിലുണ്ട്. അതേസമയം, ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടി തിരിച്ചയച്ച ആളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അങ്കമാലി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related Articles

Back to top button