
തിരുവനന്തപുരം : ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ “മാസചതയ ദിനമായ നാളെ” (ജൂൺ 10,ശനിയാഴ്ച) ഗുരുദേവ കൃതികളുടെ പാരായണവും പഠന ക്ലാസ്സും നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ രാവിലെ 10 മണിക്ക് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും.
തുടർന്ന് മനുഷ്യ ജീവിതത്തിലെ നിത്യ സമാധാനത്തിന് ഗുരുദേവൻ നിർദ്ദേശിച്ച പ്രാർത്ഥന, ജപം, ധ്യാനം എന്നിവയെ ആസ്പദമാക്കി അഭയാനന്ദ സ്വാമികൾ ക്ലാസ്സ് നയിക്കും.11മണിക്ക് ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹമായ വയൽവാരം വീട്ടിൽ നടക്കുന്ന വിശേഷാൽ ഗുരു പൂജയ്ക്ക് അഭയാനന്ദ സ്വാമികൾ കാർമികത്വം വഹിക്കും.
ഉച്ചയ്ക്ക് 12 മണി മുതൽ ഗുരുപൂജ പ്രസാദമായ അന്നദാന സദ്യ നടക്കും.
സെക്രട്ടറി
82811 19121
0471- 2595121