KeralaLatest

തെങ്ങ് ദേഹത്തേക്ക് വീണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

“Manju”

കോഴിക്കോട്: ശക്തമായ കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കോഴിക്കോട് വടകരയില്‍ ആണ് സംഭവം. പുതിയാപ്പില്‍ നിന്ന് സ്കൂളില്‍ പോവുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടികളെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button