IndiaLatest

ബഹിരാകാശ വിക്ഷേപണത്തിനിടെ അപകടമുണ്ടായാല്‍ യാത്രികര്‍ സുരക്ഷിതര്‍

“Manju”

ബാംഗ്ലൂര്‍: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള സുപ്രധാന ഘട്ടം വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്. ലോ ആള്‍ട്ടിറ്റിയൂഡ് എസ്‌കേപ് മോട്ടറിന്റെ കാര്യക്ഷമതയാണ് വിജയത്തിലെത്തിയത്. ഗഗന്‍യാന്‍ സംവിധാനം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന തയ്യാറെടുപ്പിലെ വിജയം ഏറെ ആത്മവിശ്വാസം പകര്‍ന്നിരിക്കുകയാണ്.

ബഹിരാകാശ വാഹനത്തിലെ വിക്ഷേപണ സമയത്തുണ്ടാകുന്ന എന്തപകടത്തിലും സുരക്ഷിതരായി വാഹനത്തില്‍ നിന്ന് വേര്‍പെടുത്തുന്ന സംവിധാനമാണ് പരീക്ഷിച്ചത്. ഭൂമിയുടെ അന്തരീക്ഷം കടന്ന് റോക്കറ്റ് കുതിക്കും മുന്നേ ഉണ്ടാകുന്ന അപകടത്തില്‍ വൈമാനികര്‍ ഇരിക്കുന്ന ഭാഗം വാഹനത്തില്‍ നിന്ന് വേര്‍പെടു ത്തി പുറത്തേക്ക് തള്ളുന്ന സംവിധാനമാണ് വിജയകരമായി പരീക്ഷിച്ചത്. അതിശക്തമായ ഗുരത്വാകര്‍ഷണത്തെ അതിജീവിച്ച്‌ നിലത്തിറക്കാനുമുള്ള ക്രൂ എസ്‌കേപ് സിസ്റ്റമാണിത്. ഇതില്‍ ഉപയോഗിക്കുന്ന മോട്ടോറാണ് വിജയകരമായി പരീക്ഷിച്ചത്.

ബഹിരാകാശ വാഹനത്തില്‍ നിന്ന് ക്രൂ ഇരിക്കുന്ന ഭാഗത്തിനെ പുറത്തേക്ക് തള്ളാനാണ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത്. ഇതാണ് ലോ ആള്‍ട്ടിട്യൂഡ് എസ്‌കേപ് സിസ്റ്റം.(എല്‍ഇഎം). സ്‌പെഷ്യല്‍ പര്‍പ്പസ് സോളിഡ് റോക്കറ്റ് മോട്ടോര്‍ പ്രവര്‍ത്തിച്ചാണ് റോക്കറ്റ് കുതിക്കുന്നത്. ഇതില്‍ ഘടിപ്പിക്കുന്ന ഈ സംവിധാനത്തില്‍ വിപരീത ദിശയില്‍ തീതുപ്പുന്ന നാല് അഗ്നി ബഹിര്‍ഗമന സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് (നോസില്‍).

പരമാവധി സീ ലെവല്‍ ത്രസ്റ്റ് 842ല്‍ നിജപ്പെടുത്തി 5.98 സെക്കന്റില്‍ ക്രൂ ക്യാബിനെ വേര്‍പെടുത്താനാകും. ഉപഗ്രഹത്തെ വിക്ഷേപിച്ചുകൊണ്ടിരിക്കേ പൊട്ടിത്തെറി ഉണ്ടായാല്‍ പോലും നിമിഷനേരംകൊണ്ട് സഞ്ചാരികള്‍ ഇരിക്കുന്ന ഭാഗം പുറത്തേക്ക് തെറിക്കും. തുടര്‍ന്ന് പാരച്യൂട്ടിന്റെ സഹായത്താലാണ് ക്യാബിന്‍ താഴെ ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷ വലയത്തിനുള്ളില്‍ വെച്ച്‌ എന്ത് സംഭവിച്ചാലും ബഹിരാകാശ സഞ്ചാരികള്‍ ഇനി മരണപ്പെടില്ലെന്ന സുപ്രധാന സംവിധാനം ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.

ഈ വര്‍ഷം ആദ്യത്തോടെ മനുഷ്യരഹിത ഗഗന്‍യാന്‍ ദൗത്യം തീരുമാനിച്ചിരുന്നെങ്കിലും കൂടുതല്‍ സാങ്കേതിക തികവ് കൈവരിക്കാനായി 2023ലേക്ക് ഐഎസ്‌ആര്‍ഒ വിക്ഷേപണം മാറ്റിയിരിക്കുകയാണ്. ഇതിന്റെ വിജയം പരിഗണിച്ചാണ് മനുഷ്യരുമായി ഇന്ത്യയുടെ ബഹിരാകാശ വാഹനം വിക്ഷേപിക്കുക. ഇതിന് മുമ്പായി രണ്ടു തവണ 15 കിലോമീറ്റര്‍ ഉയരത്തിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ച്‌ വിവിധ ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

ബഹിരാകാശ വാഹനത്തില്‍ നിന്ന് ക്രൂ ഇരിക്കുന്ന ഭാഗത്തിനെ പുറത്തേക്ക് തള്ളാനാണ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത്. ഇതാണ് ലോ ആള്‍ട്ടിട്യൂഡ് എസ്‌കേപ് സിസ്റ്റം.(എല്‍ഇഎം). സ്‌പെഷ്യല്‍ പര്‍പ്പസ് സോളിഡ് റോക്കറ്റ് മോട്ടോര്‍ പ്രവര്‍ത്തിച്ചാണ് റോക്കറ്റ് കുതിക്കുന്നത്. ഇതില്‍ ഘടിപ്പിക്കുന്ന ഈ സംവിധാനത്തില്‍ വിപരീത ദിശയില്‍ തീതുപ്പുന്ന നാല് അഗ്നി ബഹിര്‍ഗമന (നോസില്‍) സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് .

പരമാവധി സീ ലെവല്‍ ത്രസ്റ്റ് 842ല്‍ നിജപ്പെടുത്തി 5.98 സെക്കന്റില്‍ ക്രൂ ക്യാബിനെ വേര്‍പെടുത്താനാകും. ഉപഗ്രഹത്തെ വിക്ഷേപിച്ചുകൊണ്ടിരിക്കേ പൊട്ടിത്തെറി ഉണ്ടായാല്‍ പോലും നിമിഷനേരംകൊണ്ട് സഞ്ചാരികള്‍ ഇരിക്കുന്ന ഭാഗം പുറത്തേക്ക് തെറിക്കും. തുടര്‍ന്ന് പാരച്യൂട്ടിന്റെ സഹായത്താലാണ് ക്യാബിന്‍ താഴെ ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷ വലയത്തിനുള്ളില്‍ വെച്ച്‌ എന്ത് സംഭവിച്ചാലും ബഹിരാകാശ സഞ്ചാരികള്‍ ഇനി മരണപ്പെടില്ലെന്ന സുപ്രധാന സംവിധാനം ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.

Related Articles

Back to top button