IndiaLatest

നീറ്റ് – പി ജി കൗൺസലിങ് ​ഇന്ന് ആരംഭിക്കും

“Manju”

ന്യൂഡല്‍ഹി : അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് -പി ജി കൗൺസലിങ് ​ ഇന്ന് ആരംഭിക്കും. രാജ്യത്തെ 6102 മെഡിക്കൽ കോളേജുകളിലും 649 ആശുപത്രികളിലുമാണ് കൗൺസിലിംഗ് നടക്കുന്നത്.
എം.ഡി- 9953 സീറ്റുകൾ, എം.എസ്- 10,821 സീറ്റുകൾ, പി.ജി ഡിപ്ലോമ- 1979 സീറ്റുകൾ, ഡി.എൻ.ബി സി.ഇ.ടി- 1338 സീറ്റുകൾ എന്നിങ്ങനെയാണ് വിവിധ മെഡിക്കൽ കോളേജുകളിലുള്ളത്. സുപ്രീം കോടതിയുടെ വിധി പ്രകാരം 27 ശതമാനം ഒ.ബി.സി സംവരണവും 10 ശതമാനം സാമ്പത്തിക സംവരണവും അഖിലേന്ത്യാ ക്വാട്ടയിൽ നിലനിർത്തും.
നാല് റൗണ്ടുകളായാണ് ഈ വർഷം നീറ്റ് കൗൺസിലിംഗ് നടക്കുക. ഓൺലൈൻ മോഡിലായിരിക്കും കൗൺസിലിംഗ് നടക്കുകയെന്നും മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button