IndiaLatest

ഗ്രാമീണ സഹകരണബാങ്കുകളുടെ എകദിന ദേശീയ സമ്മേളനം അമിത്ഷാ ഉദ്ഘാടനം ചെയ്യും

“Manju”

ഗ്രാമീണ സഹകരണബാങ്കുകളുടെ എകദിന ദേശീയ സമ്മേളനം ഇന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. സഹകരണമന്ത്രാലയവും നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകളും സംയുക്തമായാണ് ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.

കേന്ദ്ര സഹകരണ സഹമന്ത്രി ബിഎല്‍ വര്‍മ്മ സമ്മേളനത്തിന്റെ സമാപന സഭയെ അഭിസംബോധന ചെയ്യും. സഹകരണ മന്ത്രാലയം സെക്രട്ടറി ഗ്യാനേഷ് കുമാര്‍, നാഫ്‌സ്‌കോബ് ചെയര്‍മാന്‍ കൊണ്ടുരു രവീന്ദര്‍ റാവു, നാഫ്‌സ്‌കോബ് മാനേജിംഗ് ഡയറക്ടര്‍ ഭീമ സുബ്രഹ്മണ്യം എന്നിവരും പങ്കെടുക്കും.

മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ (ഡിസിസിബികള്‍), പിഎസിഎസ് എന്നിവയ്‌ക്കുള്ള അവാര്‍ഡുകളുടെ വിതരണവും സേവനരംഗത്ത് 100 വര്‍ഷം പൂര്‍ത്തീകരിച്ച ഹ്രസ്വകാല സഹകരണ വായ്പാ സ്ഥാപനങ്ങള്‍ക്കുള്ള ആദരവും ആഭ്യന്തരമന്ത്രി നിര്‍വഹിക്കും.

Related Articles

Back to top button