IndiaLatest

സംഘര്‍ഷം; കര്‍ണാടകയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

“Manju”

ബംഗളൂരു: കര്‍ണാടകയില്‍ മുസ്ലീം യുവതിയെ ഹിന്ദു യുവാവ് പ്രണയിച്ചതിന്റെ പേരില്‍ വര്‍ഗ്ഗീയ സംഘര്‍ഷം. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
കോപ്പല്‍ ജില്ലയിലെ ഹുളിഹ്യാദെര്‍ ഗ്രാമത്തിലായിരുന്നു സംഭവം. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമത്തില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം പെണ്‍കുട്ടിയെ കാണാന്‍ യുവാവ് വീട്ടിലേക്ക് പോയിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. യുവാവും പെണ്‍കുട്ടിയുടെ കുടുംബവുമായി വാക്കു തര്‍ക്കം ഉണ്ടാകുകയായിരുന്നു. ഇത് കണ്ട് മുസ്ലീം വിഭാഗത്തിലുള്ള മറ്റുള്ളവരും ഇടപെട്ടു. യുവാവിനെ പിന്തുണച്ച്‌ പ്രദേശത്തെ ഹിന്ദു കുടുംബങ്ങളും എത്തിയതോടെ വലിയ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഗുരുതരാവസ്ഥയിലായിരുന്ന പാഷ വല്ലി, യെനക്കപ്പ തലവാട് എന്നിവരാണ് മരിച്ചത്. മറ്റ് അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Back to top button