InternationalLatest

റൊണാള്‍ഡോ നാളെ ആദ്യ ഇലവനില്‍

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാളെ ബ്രെന്റ്ഫോര്‍ഡിനെ നേരിടുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ സാധ്യത. ആദ്യ മത്സരത്തില്‍ ബ്രൈറ്റണ് എതിരെ റൊണാള്‍ഡോ ബെഞ്ചില്‍ ആയിരുന്നു. മാര്‍ഷ്യല്‍ ഇല്ലാത്തതും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേറെ സ്ട്രൈക്കര്‍ ഇല്ലാത്തതും ടെന്‍ ഹാഗിനെ റൊണാള്‍ഡോയെ സ്റ്റാര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതന്‍ ആക്കും. റൊണാള്‍ഡോ ഇപ്പോഴും പൂര്‍ണ്ണ മാച്ച്‌ ഫിറ്റ്നസില്‍ എത്തിയിട്ടില്ല. റൊണാള്‍ഡോയെ നാളെ ആദ്യ ഇലവനില്‍ ഇറക്കുമോ എന്നത് നാളയെ പറയാന്‍ ആകു എന്ന് ടെന്‍ ഹാഗ് പറഞ്ഞു. റൊണാള്‍ഡോ രണ്ട് 45 മിനുട്ടുകള്‍ കളിച്ചു കഴിഞ്ഞു. എങ്കിലും ഇപ്പോഴും മാച്ച്‌ ഫിറ്റ്നസില്‍ അദ്ദേഹം പിറകിലാണ്. ടെം ഹാഗ് പറഞ്ഞു. എന്നാല്‍ ഈ ട്രെയിനിങ് വീക്ക് റൊണാള്‍ഡോക്ക് നല്ലതായിരുന്നു. അതുകൊണ്ട് തന്നെ റൊണാള്‍ഡോയെ ഇറക്കണോ എന്നത് നമുക്ക് ആലോചിക്കാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ പറഞ്ഞു.

Related Articles

Back to top button