KeralaLatest

പോളയത്തോട് ശാന്തിഗിരി ആശ്രമം 27-ാം വാർഷികം ആഘോഷിച്ചു.

“Manju”
പോളയത്തോട് ശാന്തിഗിരി ആശ്രമം വാർഷികത്തിൽ സ്വാമി ചൈതന്യ ജ്ഞാനതപസ്വി സംസാരിക്കുന്നു.

പോളയത്തോട് (കൊല്ലം) : ശാന്തിഗിരി ആശ്രമം, പോളയത്തോട് ബ്രാഞ്ചിന്റെ 27ാമത് വാർഷികം 2023 ഏപ്രിൽ 24 ന് സമുചിതമായി ആഘോഷിച്ചു. ശാന്തിഗിരി ആശ്രമം, പ്രസിഡന്റ് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം നിർവഹിച്ചു. ശാന്തിഗിരി ആശ്രമം, കൊല്ലം ഏരിയ ഹെഡ് സമാദരണീയ സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ (ഹെൽത്ത് കെയർ)  ഡോ.കെ.എൻ.ശ്യാം പ്രസാദ് സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ അഡ്വൈസർ ഹെൽത്ത്കെയർ ഡോ.എസ്.എസ്. ഉണ്ണി, അഡ്വൈസറി കമ്മിറ്റി പേട്രൺ (ലീഗൽ) മുരളീ ശ്രീധർ, മാതൃമണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ പ്രതിനിധികളായ ഡോ സന്ധ്യ. ആർ, ഹൃദയ വന്ദനൻ, കുമാരി തീർത്ഥ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന പ്രാർത്ഥനയിലും മറ്റ് ചടങ്ങുകളിലും  നിരവധി ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.

Related Articles

Back to top button