IndiaLatest

കാളയെ ഇടിച്ച്‌ വന്ദേ ഭാരത് ട്രെയിനിന് വീണ്ടും തകരാറ്

“Manju”

ന്യൂഡല്‍ഹി: കഷ്ടകാലം ഒഴിയാതെ വന്ദേഭാരത് എക്സ്പ്രസ്. ഗാന്ധിനഗര്‍മുംബയ് റൂട്ടിലെ ട്രെയിന്‍ ഒരു കാളയെ ഇടിച്ചിട്ടു. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. അതുല്‍ റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ 8.17നായിരുന്നു അപകടം. ഇതേത്തുടര്‍ന്ന് 15 മിനിട്ടോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. കാള റെയില്‍വേ ട്രാക്കില്‍ നില്‍ക്കുകയായിരുന്നു. ഇടിയേറ്റ കാള ചത്തു. ട്രെയിനിന്റെ മുന്‍ഭാഗത്ത് മാത്രമാണ് തകരാര്‍ സംഭവിച്ചത്. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം യാത്ര പുനരാരംഭിച്ചു.

കന്നുകാലികളുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ കഴിയില്ലെന്നും ഇതെല്ലാം മനസിലാക്കിയാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു. വന്ദേ ഭാരത് സീരീസിന് കീഴിലുള്ള മൂന്നാമത്തെ സര്‍വീസായ ഈ ട്രെയിന്‍ കഴിഞ്ഞ മാസം ഗാന്ധിനഗറില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. വെറും രണ്ട് മിനിട്ടിനുള്ളില്‍ 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിവുള്ളതാണ് വന്ദേഭാരത് ട്രെയിനുകള്‍. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച്‌ ഇവ മികച്ച യാത്രാസുഖം നല്‍കുമെന്നും റെയില്‍വേ അവകാശപ്പെടുന്നു.

 

Related Articles

Back to top button