InternationalLatest

മദീനയില്‍ ചെലവഴിക്കാവുന്ന സമയം 10 മിനിറ്റാക്കി

“Manju”

റിയാദ്: മദീനയിലെ പ്രവാചകന്റെ മസ്ജിദിലുള്ള റൗദ ശരീഫിനുള്ളില്‍ ചെലവഴിക്കാന്‍ അനുവദിച്ചിരിക്കുന്ന കാലയളവ് 10 മിനിറ്റ് മാത്രമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രവാചകന്റെ ഭവനത്തിനും അദ്ദേഹത്തിന്റെ പള്ളി മിംബറിനും ഇടയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ പുണ്യസ്ഥലമാണ് റൗദ ശരീഫ്.
തീര്‍ഥാടന വേളയില്‍ റൗദയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ‘തവക്കല്‍നാ’ അല്ലെങ്കില്‍ ‘ഇഅതമര്‍ന’ ആപ് വഴി അനുമതി കരസ്ഥമാക്കാന്‍ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കി.മക്കയില്‍ ഉംറ നിര്‍വഹിക്കുന്നതിനും റൗദയില്‍ നമസ്‌കരിക്കുന്നതിനുമായി കഴിഞ്ഞ ഹിജ്‌റ വര്‍ഷം 70 ദശലക്ഷത്തിലധികം അനുമതി പത്രം നല്‍കിയതായി മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button