KeralaLatestThiruvananthapuram

നീറ്റ് പ​രീ​ക്ഷാ​പ്പേ​ടി​യി​ല്‍ ത​മി​ഴ്നാ​ട്ടില്‍ നാ​ലാ​മ​തൊ​രു വി​ദ്യാ​ര്‍​ഥി കൂ​ടി ജീ​വ​നൊ​ടു​ക്കി

“Manju”

സിന്ധുമോള്‍ ആര്‍

ചെ​ന്നൈ: നീ​റ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയംകാരണം ത​മി​ഴ്നാ​ട്ടി​ല്‍ വീ​ണ്ടും ഒരു വി​ദ്യാ​ര്‍​ഥി കൂടി ആ​ത്മ​ഹ​ത്യ ചെയ്തു. ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലാ​മ​ത്തെ വി​ദ്യാ​ര്‍​ഥി​യാ​ണ് പ​രീ​ക്ഷാ​പ്പേ​ടി​യി​ല്‍ സംസ്ഥാനത്ത് ജീ​വ​നൊ​ടു​ക്കു​ന്ന​ത്. നാ​മ​ക്ക​ല്‍ ജി​ല്ല​യി​ലെ തി​രു​ച്ചെ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യു​ടെ മ​ക​ന്‍ മോ​ത്തി​ലാ​ല്‍ (21) ആ​ണ് വീ​ട്ടി​ല്‍ തൂ​ങ്ങി​ മ​രി​ച്ച​ത്. ഇ​തി​നു മു​ന്‍​പ് ര​ണ്ട് ത​വ​ണ നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ മോ​ത്തി​ലാ​ലി​ന് ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ന്ന് ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്കാ​യി ത​യാ​റെ​ടു​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണ സം​ഭ​വം. പരീക്ഷയില്‍ തോല്‍ക്കുമെന്ന പേടിയില്‍ ശനിയാഴ്ചയാണ് മൂന്ന് വിദ്യാര്‍ഥികള്‍ ത​മി​ഴ്നാ​ട്ടി​ല്‍ ആത്മഹത്യ ചെയ്തത്. ആ​ദി​ത്യ, ജ്യോ​തി​ശ്രീ, വി​ഗ്നേ​ഷ് എ​ന്നി​വ​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍. മൂ​വ​രും 19 നും 21 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്.
പരീക്ഷയെക്കുറിച്ച്‌ തനിക്ക് ആശങ്കയുണ്ടെന്ന് മാതാപിതാക്കളെ അഭിസംബോധന ചെയ്ത് എഴുതിയ ആത്മഹത്യ കുറിപ്പില്‍ എം ജോതിശ്രീ ദുര്‍ഗ പറഞ്ഞു. ‘മെഡിക്കല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും നിരാശപ്പെടുത്തുമെന്ന് താന്‍ പേടിക്കുന്നതായാണ് അവര്‍ കുറിപ്പില്‍ പറയുന്നത്.’ തൂങ്ങിമരിക്കുന്നതിനുമുമ്ബ് ജോതിശ്രീ പിതാവിന് ഒരു വോയ്‌സ് നോട്ടും അയച്ചിരുന്നു. അതേസമയം, രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിനുളള നീ​റ്റ് പരീക്ഷ ഇന്നാണ് നടക്കുന്നത്. ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 11 മണി മുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞു.

Related Articles

Back to top button