KeralaLatestThiruvananthapuram
ചരിത്ര തീരുമാനം; മേയര്‍
തിരുവനന്തപുരം : വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സംഭവം ചരിത്രത്തിലെ ആദ്യ തീരുമാനമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍. സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ പീഡിപ്പിച്ചു ആത്മഹത്യയിലേക്കു നയിച്ച കേസില്‍ പ്രതിയായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സംസ്ഥാന സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനം ഉണ്ടാകുന്നതെന്നും മേയര്‍ ഫേയ്സ് ബുക്കില്‍ കുറിച്ചു.