IndiaLatest

ഗാന്ധിജിയുടെ വേറിട്ട ചിത്രം തയ്യാറാക്കി ചിത്രകല അധ്യാപകന്‍

“Manju”

കോഴിക്കോട്; ഗാന്ധിജിയുടെ വേറിട്ട ചിത്രം തയ്യാറാക്കി മുന്‍ ചിത്രകല അധ്യാപകന്‍. സാവിയോ സ്‌കൂളില്‍നിന്ന് വിരമിച്ച ദേവസ്യ ദേവഗിരിയാണ് വീട്ടിലെ ആര്‍ട്ട് ഗ്യാലറിയില്‍ അഞ്ചടി ഉയരത്തിലും മൂന്നടി വീതിയിലുമായി ഒറ്റ ക്യാന്‍വാസില്‍ ഛായാചിത്രമൊരുക്കിയത്. നീളവും വീതിയുമല്ല ഈ ചിത്രത്തെ പ്രത്യേകതയുള്ളതാക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ 1857 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യ സമരത്തിലെ വിവിധ സംഭവങ്ങള്‍ ഗാന്ധിജിയുടെ ഈ ചിത്രത്തിനുള്ളില്‍ കാണാം.

ബാപ്പുജിയുടെ യൗവനകാലം, ഉപ്പ് സത്യാഗ്രഹം, –ദണ്ഡിയാത്ര തുടങ്ങി ആയിരത്തിലേറെ ചിത്രങ്ങളാണ് കൂട്ടിയിണക്കി വരച്ചത്. ഇതിന് അക്രിലിക്ക് പെയിന്റിങ്ങില്‍ കത്തി ഉപയോഗിച്ചു. മൂന്നാഴ്ചയെടുത്തു തീര്‍ക്കാന്‍. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ 250ഓളം ‘ഗാന്ധി തലകളില്‍’ ഗാന്ധിയുടെ മുഖഭാവങ്ങള്‍ വരച്ചും ദേവസ്യ കൈയടി നേടി. വരയില്‍ മാത്രമല്ല ഗാന്ധി ആരാധന, ക്രിസ്ത്യന്‍ കോളേജടക്കമുള്ള കലാലയങ്ങളില്‍ ഗാന്ധിപ്രതിമ നിര്‍മിച്ചിട്ടുമുണ്ട്.

 

Related Articles

Back to top button