InternationalLatest

ബഹിരാകാശ നിലയത്തിന്റെ മാതൃക അവതരിപ്പിച്ച്‌ റഷ്യ

“Manju”

മോസ്‌കോ: തദ്ദേശീയമായി വികസിപ്പിക്കുന്ന ബഹിരാകാശ നിലയത്തിന്റെ മാതൃക അവതരിപ്പിച്ച്‌ റഷ്യ. റോസ് എന്ന് പേരിട്ടിരിക്കുന്ന നിലയം രണ്ട് ഘട്ടങ്ങളിലായാണ് വിക്ഷേപിക്കുക. നാല് ബഹിരാകാശയാത്രികര്‍ക്ക് താമസിക്കാനും ശാസ്ത്രീയ ഉപകരണങ്ങള്‍ സ്ഥാപിക്കാനും കഴിയും. നാല് മൊഡ്യൂളുകളുള്ള ബഹിരാകാശ നിലയം ആദ്യ ഘട്ടത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്നും പ്രവര്‍ത്തനങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആദ്യ ഘട്ടത്തിന്റെ വിക്ഷേപണം 2025-26 ലും അവസാനത്തെ ഘട്ടത്തിന്റെ വിക്ഷേപണം 2030-35-ലുമാകും എന്നാണ് പ്രാഥമിക വിവരം. റഷ്യ സ്വന്തമായി നിര്‍മ്മിക്കുന്ന നിലയമാകും ഇത്. അന്താരാഷ്‌ട്ര നിലയത്തെ അപേക്ഷിച്ച്‌ സ്ഥിരമായ മനുഷ്യ സാന്നിധ്യം റഷ്യന്‍ നിലയത്തിലുണ്ടാകില്ല. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമാകും ജീവനക്കാരെ നിയമിക്കുക. നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് പുറമേ ഭൂമിയുടെ വിശാല ദൃശ്യങ്ങളും നിലയത്തില്‍ നിന്ന് വീക്ഷിക്കുമ്ബോള്‍ കാണാന്‍ കഴിയും.

യുഎസ്, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി എന്നിവയുമായുള്ള ബഹിരാകാശ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ റഷ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പറക്കുന്ന ലബോറട്ടറി ഭൂമിയുടെ ഭ്രമണപഥത്തില്‍ നിര്‍മ്മിക്കുന്നതില്‍ മോസ്‌കോ ചൈനയുടെ സഹായം തേടുന്നതായും ചൂണ്ടിക്കാട്ടി.

റഷ്യ, സ്വന്തമായി ബഹിരാകാശ നിലയം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ മോസ്‌കോയില്‍ കാലങ്ങളായി നടക്കുന്നുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തില്‍ മോസ്‌കോ പടിഞ്ഞാറന്‍ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച്‌ സ്വന്തമായി മുന്നോട്ട് പോകാനും അല്ലെങ്കില്‍ ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിക്കാനും ശ്രമിക്കുന്നുണ്ട്.

Related Articles

Back to top button