KeralaLatestThiruvananthapuram

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമായുള്ള ചികിത്സാ കേന്ദ്രമാവുന്നു

“Manju”

ശ്രീജ.എസ്

ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാ കേന്ദ്രമായി മാറും. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികള്‍ക്കായി ജില്ലാ ആശുപത്രിയില്‍ 100 ബെഡ്ഡുള്ള ഒരു വാര്‍ഡ് സജ്ജീകരിക്കും. അഞ്ച് വെന്റിലേറ്ററുകള്‍ ഇവിടെ ഒരുക്കും. വാര്‍ഡില്‍ സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ സപ്ലൈ ഉണ്ടാകും. കോവിഡ് ബാധിച്ച ഗര്‍ഭിണികളുടെ പ്രസവം ഉള്‍പ്പെടെയുള്ള ചികിത്സയും ആശുപത്രിയില്‍ നല്‍കും.

Related Articles

Back to top button