IndiaLatest

സ്വകാര്യവല്‍ക്കരണവുമായി ഇന്‍ഡ്യന്‍ റെയില്‍വേ

“Manju”

ന്യൂഡെല്‍ഹി:  ഇന്‍ഡ്യന്‍ റെയില്‍വേയില്‍ സ്വകാര്യ ട്രെയിനുകള്‍ ഓടിയതിന് പിന്നാലെ ജനറല്‍ ടികറ്റ് വില്‍പന സ്വകാര്യ ഏജന്റിനെ ഏല്‍പിക്കാന്‍ കേന്ദ്രസര്‍കാര്‍ ഒരുങ്ങുന്നു.
അതായത് ഇനി ലോകല്‍ ടികറ്റ് കൗണ്ടര്‍ സ്വകാര്യ വ്യക്തികളുടെ കൈകളിലായിരിക്കും. ജനറല്‍ ടികറ്റുകള്‍ സ്വകാര്യ ജീവനക്കാര്‍ മുഖേന പുറംകരാര്‍ വഴി വില്‍ക്കാനാണ് തീരുമാനം. ഇതിന് കീഴില്‍, നോര്‍ത് ഈസ്റ്റേണ്‍ റെയില്‍വേ ജംഗ്ഷനിലും സ്റ്റേഷന്‍ ടികറ്റ് ബുക്കിംഗ് ഏജന്റിനെ (എസ്ടിബിഎ) നിയമിക്കാന്‍ തുടങ്ങി.
ഒഴിവുള്ള തസ്തികകള്‍ സറണ്ടര്‍ ചെയ്താല്‍ ഇപ്പോള്‍ റെയില്‍വേക്ക് ഔട്സോഴ്സ് മുഖേന നിരവധി ജീവനക്കാരെ നിയമിക്കാം. ജനറല്‍ ടികറ്റ് വില്‍പനയും ഇതില്‍ ഉള്‍പെടുന്നു. ഇതോടെ ജംക്ഷനിലെ ടികറ്റ് കൗണ്ടറുകളും ഇനി സ്വകാര്യവ്യക്തികളുടെ കൈകളിലായിരിക്കും. ഹാള്‍ടുകളും ചെറിയ സ്റ്റേഷനുകളിലും നേരത്തെ സ്വകാര്യ ജീവനക്കാര്‍ കമീഷന്‍ അടിസ്ഥാനത്തില്‍ റെയില്‍വേ ജനറല്‍ ടികറ്റ് വില്‍പന നടത്തുന്നുണ്ട്.

നോര്‍ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 31 സ്റ്റേഷനുകളിലും എന്‍എസ്ജി (Non-suburban – NSG) അഞ്ച്, ആറ് വിഭാഗങ്ങളിലെ ജംഗ്ഷനുകളിലുമായി 41 എസ്ടിബിഎകള്‍ സ്ഥാപിക്കുന്നതിന് വാരണാസി ഡിവിഷണല്‍ അഡ്മിനിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതുപോലെ, ലക്നൗ ഡിവിഷണല്‍ അഡ്മിനിസ്‌ട്രേഷനും എന്‍എസ്ജി-അഞ്ച് കാറ്റഗറി സ്റ്റേഷനുകളില്‍ എസ്ടിബിഎയ്ക്കുള്ള നടപടി ആരംഭിച്ചു. മൂന്ന് വര്‍ഷത്തേക്ക് എസ്ടിബിഎകള്‍ ഈ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കും.

യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്യാത്ത ട്രെയിന്‍ ടികറ്റുകള്‍ സമയബന്ധിതമായി വില്‍ക്കുന്നതിനായി എന്‍എസ്ജി അഞ്ച്, ആറ് ക്ലാസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ടികറ്റ് ബുക്കിംഗ് ഏജന്റുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി നോര്‍ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പങ്കജ് കുമാര്‍ പറഞ്ഞു. മനുഷ്യവിഭവശേഷിയുടെ പേരില്‍ റെയില്‍വേ ചെലവും വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍ റെയില്‍വേയുടെ മൊത്തം ചെലവിന്റെ 67 ശതമാനവും മനുഷ്യവിഭവശേഷിയിലേക്കാണ് പോകുന്നതെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ കുറച്ച്‌ ചെലവുകള്‍ ചുരുക്കാന്‍ പുതിയ നടപടികള്‍ ആരംഭിച്ചതെന്നാണ് വിവരം. എന്നാല്‍ ഇത് പുതിയ നിയമങ്ങളെ ബാധിച്ചേക്കുമെന്ന് ചിലര്‍ ആശങ്കപ്പെടുന്നു. ചില മേഖലകളില്‍ ഒഴിവുകള്‍ പുനഃസ്ഥാപിക്കില്ലെന്നാണ് അറിയുന്നത്.

Related Articles

Back to top button