KeralaLatest

പ്രഥമ ദേശീയ മുട്ട് കോര്‍ട്ട് മത്സരത്തിന് ഒരുങ്ങി കേരള കേന്ദ്ര സര്‍വകലാശാല

“Manju”

കൊച്ചി ; കേരള കേന്ദ്ര സര്‍വകലാശാലയുടെ തിരുവല്ലയിലുള്ള നിയമ പഠന വിഭാഗം സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ മുട്ട് കോര്‍ട്ട് മത്സരം സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ ഓണ്‍ലൈനായി നടക്കും. 22-ന് രാവിലെ 11-ന് കൊച്ചി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.) കെ.സി. സണ്ണി മത്സരം ഉദ്ഘാടനം ചെയ്യും.

ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.രാജേന്ദ്ര പിലാങ്കട്ട അധ്യക്ഷത വഹിക്കും. കേരള കേന്ദ്ര സര്‍വകലാശാല ഡീന്‍ അക്കാദമിക് പ്രൊഫ.(ഡോ.) കെ.പി. സുരേഷ് , നിയമ പഠന വിഭാഗം മേധാവി ഡോ.കെ.ഐ. ജയശങ്കര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ.ജെ. ഗിരീഷ് കുമാര്‍ , ഡോ എസ്.മീര എന്നിവര്‍ പങ്കെടുക്കും.

കേരളത്തിലെ നിയമ വിദ്യാഭാസ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഗവേഷക കോഴ്സും നടത്തുന്ന സര്‍വകലാശാല നിയമ പഠന വിഭാഗം ദേശീയ തലത്തിലുള്ള മുട്ട് കോര്‍ട്ട് മത്സരം സംഘടിപ്പിക്കുന്നത്. ദേശീയ തലത്തില്‍ നിന്നും വിവിധ സര്‍വകലാശാലകളിലും ലോ കോളേജുകളിലും നിന്നുമായി പത്ത് ടീമുകള്‍ മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 25 ന് വൈകുന്നേരം 6.15 ന് നടക്കുന്ന സമാപന സമ്മേളനം ബഹു. കേരള ഹൈക്കോടതി ജഡ്ജ് ശ്രീ.എ. മുഹമ്മദ് മുഷ്താക് ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button