IndiaKeralaLatestThiruvananthapuram

ശബരിമലയില്‍ മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

“Manju”

സിന്ധുമോള്‍ ആര്‍​
ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലൂടെ ഭക്തര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. ഈ മാസം 28ന് ചേരുന്ന ഉന്നതതലയോഗത്തില്‍ പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കും. അതേസമയം, മണ്ഡലകാലത്തോട് അനുബന്ധിച്ച്‌ സന്നിധാനത്ത് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്കും താമസ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
എഡിജിപി ഡോ. ഷെയ്ക് ദര്‍വേശ് സാഹിബിനെയാണ് ശബരിമലയിലെ ചീഫ് പൊലീസ് കോ- ഓര്‍ഡിനേറ്ററായി നിയോഗിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് സന്നിധാനത്തും ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി പമ്പയിലും ജോയിന്റ് പൊലീസ് കോ- ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും. ഭക്തര്‍ക്ക് കൊവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാവും പ്രവേശനം അനുവദിക്കുന്നത്.

Related Articles

Back to top button