ജമ്മു കശ്മീരില്‍ പുതുതായി അഞ്ച് പോലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനമായി. ശ്രീനഗര്‍, ബുദ്ഗാം എന്നീ ജില്ലകളിലാണ് പോലീസ് സ്റ്റേഷന് ആരംഭിക്കുക. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസ് സേനയെയും വിന്യസിക്കും. 310 ഉദ്യോഗസ്ഥരെയാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റിള്‍ എന്നീ പദവികളിലേക്ക് നിയമിക്കുക. ഷാല്‍ട്ടെങ്, സംഗം, ഖിംബര്, തെങ്പോറ, മൗച്ച്വ എന്നിവിടങ്ങളില്‍ പോലീസ് യൂണിറ്റുകളും ആരംഭിക്കും. ശ്രീനഗറിലെ ഷാല്ടെംഗ്, സംഗം, ഖിംബര്, തെങ്പോറ, ബുദ്ഗാം ജില്ലയിലെ മൗച്ച്വ എന്നിവിടങ്ങളിലാണ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുക എന്ന് അധികൃതര്‍ വ്യക്തമാക്കി.
Related Articles
Check Also
Close
-
ജോണ്‍ പോളിനെ അനുസ്മരിച്ച് മഞ്ജു വാര്യരും മമ്മൂട്ടിയുംApril 23, 2022 4:31 PM