KeralaLatest

ജോണ്‍ പോളിനെ അനുസ്മരിച്ച് മഞ്‌ജു വാര്യരും മമ്മൂട്ടിയും

“Manju”

ജോണ്‍ പോളിന്റെ വിയോഗത്തിനു പിന്നാലെ അദ്ദേഹവുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച്‌ നടി മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച്‌ ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്ബുവരെ ഞാനും വിശ്വസിച്ചിരുന്നത്‘ – മഞ്ജു വാര്യര്‍ കുറിച്ചു.

മഞ്ജുവാര്യരുടെ ഫേസ്‌ബുക്ക് കുറിപ്പ്.

യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരുംവിടപറയും മുമ്ബേഞാന്‍ ഞാന്‍ മാത്രം…. ഓര്‍മ്മയ്ക്കായി

ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകള്‍!

കുറച്ചുദിവസം മുമ്ബ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച്‌ ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്ബുവരെ ഞാനും വിശ്വസിച്ചിരുന്നത്.
യാത്രാമൊഴി

വിയോഗത്തില്‍ ദുഃഖമുണ്ട്‘; മമ്മൂട്ടി

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ നടന്‍ മമ്മൂട്ടി. കുറച്ച്‌ നാളുകള്‍ക്ക് മുമ്ബ് താന്‍ അദ്ദേഹത്തെ കണ്ട് സംസാരിച്ചിരുന്നതായിരുന്നെന്നും വിയോഗത്തില്‍ വലിയ ദുഃഖമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

മലയാള സിനിമ ലോകത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ആളാണ്. തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ജോണ്‍ പോളിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച്‌ മടങ്ങവെ മാധ്യമളോടായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Related Articles

Back to top button