InternationalLatest

കാര്‍ഷിക രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും

“Manju”

ജിദ്ദ: കാര്‍ഷിക രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. കാര്‍ഷിക മേഖലയില്‍ ബിനാമി പ്രവണത അവസാനിപ്പിക്കാന്‍ അടുത്ത മാസം ഒന്നു മുതല്‍ സൗദിയില്‍ കാര്‍ഷിക രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. പഴം, പച്ചക്കറി, കന്നുകാലി മൊത്ത വ്യാപാര മാര്‍ക്കറ്റുകളില്‍ കാര്‍ഷികോത്പന്നങ്ങള്‍ എത്തിക്കുന്ന കര്‍ഷകര്‍ക്കാവും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുക. രജിസ്ട്രേഷനില്ലാത്തവരെ സെപ്തംബര്‍ ഒന്നു മുതല്‍ കാര്‍ഷികോത്പന്നങ്ങളുമായി ജിദ്ദ സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഉത്തരവ്. കാര്‍ഷിക, കന്നുകാലി, മത്സ്യകൃഷി മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി കര്‍ഷകരുടെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൗദിയില്‍ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ കാര്‍ഷികോത്പന്നങ്ങളുടെ വില്‍പനക്ക് കാര്‍ഷിക രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്.

Related Articles

Back to top button