LatestThiruvananthapuram

കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ;‍ ‘കുഞ്ഞാപ്പ്’ വരുന്നു

“Manju”

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ശിശുവികസന വകുപ്പ് ‘കുഞ്ഞാപ്പ്’ എന്ന പേരില്‍ മൊബൈല്‍ ആപ്പ് സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ  പ്രവര്‍ത്തനവും മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൊബൈല്‍ ഫോണുകളുടെയും ഇന്‍റര്‍നെറ്റിന്റെയും ദുരുപയോഗം തടയാന്‍ കേരള പൊലീസിന്റെ സോഷ്യല്‍ പോലീസ് വിഭാഗം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഏകദേശം 20,000 ത്തോളം മാതാപിതാക്കള്‍ക്ക് സുരക്ഷിതമായ ഇന്‍റര്‍നെറ്റിന്റെ ഉപയോഗത്തെക്കുറിച്ചും ഓണ്‍ലൈന്‍ ദുരുപയോഗവും അക്രമവും ഉണ്ടായാല്‍ സ്വീകരിക്കേണ്ട നിയമപരവും മാനസികവും സാങ്കേതികവുമായ വശങ്ങളെക്കുറിച്ചും അവബോധം നല്‍കും. 50,000 പേര്‍ക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ വഴിയും ബോധവത്കരണം നല്‍കും.

ഇന്‍റര്‍നെറ്റിന്റെ ദുരുപയോഗവും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button