IdukkiKeralaLatest

ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങള്‍ എത്തി

“Manju”

ശ്രീജ.എസ്

ഇടുക്കി: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന യുടെ സംഘങ്ങള്‍ ജില്ലയിലെത്തി. മൂന്നാര്‍, പൈനാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം ക്യാമ്ബ് ചെയ്യുന്നത്.

മൂന്നാറില്‍ ഇന്‍സ്‌പെക്ടര്‍ ജയന്തോ കുമാര്‍ മണ്ഡലും പൈനാവില്‍ ഉദിത് കുമാര്‍ ദീക്ഷിതും ആണ് സംഘങ്ങളെ നയിക്കുന്നത്. 20 പേര്‍ വീതമാണ് ഓരോ സംഘത്തിലുമുള്ളത്. ഫോണ്‍: 87006 22536 ( മനീഷ് )പുതിയ സാഹചര്യം കണക്കിലെടുത്ത് ഡെപ്യൂട്ടി കമന്‍ഡാന്റ് രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ എട്ട് ടീമുകളാണ് കേരളത്തിലെത്തിയിരിക്കുന്നത്.

Related Articles

Back to top button