KeralaLatest

അമ്മ ‘യുടെ സാന്നിദ്ധ്യത്തില്‍ മകള്‍ ‘ പ്രിന്‍സിപ്പല്‍ ‘ ആയി

“Manju”

തിരുവനന്തപുരം: മന്ത്രിയായ അമ്മയെ സാക്ഷിനിറുത്തി മകള്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പലായി ചുമതല ഏറ്റെടുത്തു. മന്ത്രി വീണാജോര്‍ജിന്റെ മകളും ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അന്ന ജോര്‍ജാണ് താരമായത്. സ്റ്റുഡന്റ്സ് ഡേയുടെ ഭാഗമായി ഒരുദിവസത്തേക്കാണ് സ്റ്റുഡന്റ് പ്രിന്‍സിപ്പലായി അന്ന ചുമതലയേറ്റത്.

സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ജയ ജേക്കബ് കോശിയില്‍ നിന്ന് പ്രതീകാത്മകമായി സ്‌കൂളിന്റെ അധികാരമേറ്റെടുത്താണ് അന്ന ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചത്. ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയായ അമ്മയുടെ സാന്നിദ്ധ്യത്തില്‍ ഇത്തരമൊരു പദവിയിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു മകള്‍. 10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ ക്ലാസുകള്‍ കൈകാര്യം ചെയ്‌തത്.

ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബിനോ പട്ടര്‍ക്കളം സി.എം., ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.മാത്യു തെങ്ങുമ്പള്ളി സി.എം.,​ വൈസ് പ്രിന്‍സിപ്പല്‍ ആന്‍ഡ് ബര്‍സാര്‍ ഫാ. റ്റിന്റോ പുളിഞ്ചുവള്ളില്‍ സി.എം.,​ ആനി ഇഗ്നേഷ്യസ്, ബിന്ദു. കെ.വൈ, സ്റ്റുഡന്റ്സ് ഡേ കണ്‍വീനര്‍മാരായ ഷൈനി ആന്റണി, ദിവ്യ എല്‍.ആര്‍, ആശ മോണിക്ക, അശ്വതി. ആര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button