InternationalLatest

ടെലിവിഷന്‍ പ്രീമിയര്‍ റെക്കോര്‍ഡ് സ്വന്തമാക്കി ‘ഹൗസ് ഓഫ് ദ ഡ്രാഗണ്‍’

“Manju”

എച്ച്‌ബിഓ യുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടെലിവിഷന്‍ പ്രീമിയര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഹൗസ് ഓഫ് ദ ഡ്രാഗണ്‍. ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലായി എത്തുന്ന സീരീസിന്റെ ആദ്യ എപ്പിസോഡ് 10 മില്ല്യണ്‍ ആളുകളാണ് അമേരിക്കയില്‍ മാത്രം കണ്ടത്. ഗെയിം ഓഫ് ത്രോണ്‍സിന്റെ സ്പിന്‍ ഓഫായി എച്ച്‌ബിഒ സംപ്രേഷണം ചെയ്യുന്ന സീരീസിന്റെ ഒരു എപ്പിസോഡാണ് ഇതുവരെ പുറത്തുവന്നത്. ഈ എപ്പിസോഡ് എച്ച്‌ബിഓയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടെലിവിഷന്‍ പ്രീമിയര്‍ എന്ന റെക്കോര്‍ഡും സ്ഥാപിച്ചു.     

    10 മില്ല്യണ്‍ ആളുകളാണ് അമേരിക്കയില്‍ ഈ എപ്പിസോഡ് കണ്ടത്. ഗെയിം ഓഫ് ത്രോണ്‍സിന്റെ ആദ്യ എപ്പിസോഡ് കണ്ടത് 2.22 മില്ല്യണ്‍ ആളുകളാണ്. ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിനും റയാന്‍ കോന്‍ഡാലും ചേര്‍ന്നാണ് ഹൗസ് ഓഫ് ദ ഡ്രാഗണ്‍ ഒരുക്കുന്നത്. അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ പരമ്പരയെ ആസ്പദമാക്കി എച്ച്‌ ബി ഒ നിര്‍മിച്ച ടെലിവിഷന്‍ പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. 2011 ഏപ്രില്‍ 17 ന് പ്രദര്‍ശനമാരംഭിച്ച ഗെയിം ഓഫ് ത്രോണ്‍സ് മേക്കിംഗും കഥാകഥന രീതിയും കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

ഏഴ് സീസണുകളിലായി ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയ ഗെയിം ഓഫ് ത്രോണ്‍സ് ലോകത്ത് ഏറ്റവുമധികം അവാര്‍ഡുകള്‍ നേടിയ ടെലിവിഷന്‍ സീരീസ് കൂടിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സീരിസും ഇതാണ്.

Related Articles

Back to top button