IndiaLatest

നീറ്റ് യുജി പരീക്ഷാ ഫലം സെപ്തംബര്‍ 7ന്

“Manju”

ദില്ലി: നീറ്റ് യുജി റിസൽട്ട് സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിപ്പ്. ആ​ഗസ്റ്റ് 25  വ്യാഴാഴ്ചയാണ് എൻടിഎ ഇക്കാര്യം പുറത്തുവിട്ടത്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് യുജി ഫലം കാത്തിരിക്കുന്നത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു.

പരീക്ഷ എഴുതിയ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.  ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോ​ഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്.

Related Articles

Back to top button