Latest

എക്‌സ്‌പ്രസ് വേയില്‍ വന്‍കുഴി

“Manju”

നോയിഡ: നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്‌പ്രസ് വേയില്‍ വന്‍കുഴി രൂപപ്പെട്ടു. 15 അടി നീളവും രണ്ടടി വീതിയുമുള്ള ഭാഗം തകര്‍ന്നതിനെത്തുടര്‍ന്നാണ് വലിയ കുഴി രൂപപ്പെട്ടത്.സംഭവത്തെ തുടര്‍ന്ന് ഏറെനേരെ ​ഗതാ​ഗതം തടസ്സപ്പെട്ടു. അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് ​ഗതാ​ഗത യോ​ഗ്യമാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കുഴി രൂപപ്പെട്ടത്. ശനിയാഴ്ച രാവിലെ വാഹനങ്ങളുടെ ഗതാഗതം സാധാരണ നിലയിലാക്കിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അണ്ടര്‍പാസിന്റെ പണി നടക്കുന്ന സെക്ടര്‍ 96 ന് സമീപമാണ് റോഡ് ഭാഗം തകര്‍ന്നത്. നോയിഡയില്‍ നിന്ന് ഗ്രേറ്റര്‍ നോയിഡയിലേക്ക് പോകുന്ന ഭാ​ഗത്താണ് റോഡ് തകര്‍ന്നത്.

 

Related Articles

Check Also
Close
Back to top button