IndiaLatest

ഝാര്‍ഖണ്ഡില്‍ അട്ടിമറിക്ക് സാധ്യത

“Manju”

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ ഭാവി തുലാസില്‍ നില്‍ക്കെ ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ തീരുമാനം. ക്വാറി ലൈസന്‍സ് കേസില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് നീക്കം. സോറന്റെ പാര്‍ട്ടിയായ ജെഎംഎമ്മിന്റേയും സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റേയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും. ഹേമന്ത് സോറന്റെ വസതിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലേക്ക് ലഗേജുകളുമായിട്ടാണ് ചില എംഎല്‍എമാര്‍ എത്തിയത്.ഭരണ മുന്നണിയില്‍ നേരത്തെ തന്നെ വിമത ഭീഷണി നിലനില്‍ക്കുന്നതിനിടയിലാണ് ഹേമന്ത് സോറനെതിരായ നടപടി കൂടി വന്നത്. സാഹചര്യം മുതലെടുത്ത് ബിജെപി ചില കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് ഝാര്‍ഖണ്ഡ് പോകുന്നത്.

 

Related Articles

Back to top button