IndiaLatest

വന്‍ മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വര്‍ഷം

“Manju”

ദില്ലി: ഒട്ടേറെ മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വര്‍ഷം പിറന്നു. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ കേന്ദ്രം കുറച്ചതാണ് പ്രധാന നടപടി. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് അടക്കം ഒരു ശതമാനംവരെയാണ് പലിശ കുറച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി നിക്ഷേപത്തിനും പലിശ കുറയും.

50 കോടിയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് ഇന്ന് മുതല്‍ ഇന്‍വോയ്‌സിങ് നിര്‍ബന്ധമാകും. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഡെബിറ്റ് , ക്രെഡിറ്റ് നോട്ടുകള്‍ക്കും ഇന്‍വോയ്‌സിങ് വേണം. ദേശീയ പാതകളിലെ ടോള്‍ നിരക്ക് ഇന്ന് മുതല്‍ കൂടും. ആദായ നികുതി നിയമങ്ങളിലും വലിയ മാറ്റങ്ങളാണ് വരുന്നത് റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ ഇനി കനത്ത പിഴ.

Related Articles

Back to top button