KeralaLatest

നൂറുകണക്കിന് നായകളുമായി അജാസ്

“Manju”

കോന്നി : നായശല്യം കൊണ്ട് ജനം പൊറുതിമുട്ടുന്ന ഇക്കാലത്ത് തെരുവ് നായകള്‍ക്കായി സംരക്ഷണകേന്ദ്രം ഒരുക്കി നായകളുടെ രക്ഷകനാകുകയാണ് കോന്നി മാങ്കുളം ഷീജ മന്‍സിലില്‍ അജാസ് (31).വനാന്തര ഗ്രാമമായ കൊക്കാത്തോട്ടിലാണ് അജാസ് നായകളുടെ സംരക്ഷണകേന്ദ്രം ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ തെരുവില്‍ കാണപ്പെട്ടതും പരിക്ക് പറ്റിയതുമായ നൂറിലധികം നായകള്‍ ഇവിടെയുണ്ട്.രണ്ടര വര്‍ഷമായി നായ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായുള്ള അജാസ് ഇവയ്ക്കായി സംരക്ഷണ കേന്ദ്രം ഒരുക്കിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളു. സംരക്ഷണകേന്ദ്രത്തില്‍ രണ്ടുനേരം ഭക്ഷണവും മരുന്നുകളും ചികിത്സയും നല്‍കിവരുന്നു. തെരുവില്‍ പട്ടിണി കിടന്ന നായകള്‍ക്കായി വൈറ്റമിനും കാല്‍സ്യവും അടങ്ങിയ ഡോഗ് ഫുഡും നല്‍കുന്നു. ഇവിടെ നാലു ജോലിക്കാരും വാഹനങ്ങളുമുണ്ട്. വാടകയ്‌ക്കെടുത്ത ഭൂമിയിലാണ് ഷെല്‍ട്ടര്‍ ഒരുക്കിയിട്ടുള്ളത്. സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് നായകളെ കൈമാറാനും അജാസ് തയ്യാറാണ്. സംരക്ഷണ കേന്ദ്രത്തിന്റെ സ്ഥലവാടകയും ജോലിക്കാരുടെ ശമ്പളവും ആഹാര ചെലവുകളുമായി മാസം വലിയ തുക വേണ്ടിവരുന്നുണ്ട്. മൃഗസ്‌നേഹികളുടെയും വാട്സ് ആപ് കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ഇതിന് പണം കണ്ടെത്തുന്നതെന്നും അജാസ് പറയുന്നു.

Related Articles

Back to top button