Latest

പുതുപ്പണം സ്വദേശി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര: ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു. പുതുപ്പണം പാലയാട്‌നടയില്‍ മീത്തലെ തയ്യില്‍ ബാലന്റെ മകന്‍ ബൈജു എം.ടി (40) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ മരണപ്പെട്ടത്. ഒരാഴ്ചയിലേറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് രോഗം ഗുരുതരമാവുകയും സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ മബേലയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബൈജു. ഭാര്യ ശാരിയ്ക്കും മകന്‍ ദേവകിനുമൊപ്പം കുടുംബസമേതമായിരുന്നു മസ്‌കത്തില്‍ താമസിച്ചിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഒമാനിലെ സോഹാറില്‍ മൃതദേഹം സംസ്‌കരിക്കും.

Related Articles

Back to top button